മഞ്ഞ കുര്‍ത്തി ധരിച്ച് കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സ്റ്റൈലിഷായി മഞ്ജു; ‘ചതുര്‍മുഖം’ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

സണ്ണി വെയ്‌നും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘ചതുര്‍മുഖ’ത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. മഞ്ഞ കുര്‍ത്തി ധരിച്ച്, കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നിനേയും മറ്റ് അണിയറപ്രവര്‍ത്തകരേയും ചിത്രങ്ങളില്‍ കാണാം.

രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Image may contain: 1 person, standing

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം, പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്.

Image may contain: 5 people, people smiling

Image may contain: one or more people, sunglasses and closeup

Image may contain: one or more people, people sitting, people standing and outdoor

Image may contain: 3 people, people smiling, people standing and beard

Image may contain: 2 people, people standing, beard and closeup