ബ്രോ ഡാഡി അടക്കം മോഹന്‍ലാലിന്റെ മൂന്ന് സിനിമകള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍?

മരക്കാര്‍ അറബിക്കടലിന്റെ സിഹം ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നായകനായ നാല് ചിത്രങ്ങള്‍ കൂടി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍ എന്നീ സിനിമകളാണ് നിലവില്‍ റിലീസിനൊരുങ്ങുന്നത്.

ദൃശ്യം 2 ചിത്രത്തെ പോലെ മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എന്നാല്‍ മറ്റ് മൂന്ന് ചിത്രങ്ങള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഒരു ഫാമിലി എന്റര്‍ടെയിനറായാണ് ബ്രോ ഡാഡി.

ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന 12ത്ത് മാന്‍ മിസ്റ്ററി ത്രില്ലര്‍ ജോണറിലുള്ളതാണ്. 12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രവും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന സിനിമയാണിത്. അതേസമയം, മരക്കാര്‍ ആമസോണ്‍ പ്രൈം വാങ്ങിയത്. തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ രാജ്യത്ത് ഒടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.