ടിക് ടോക് ഉപയോഗിക്കില്ല; ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് മിലിന്ദ് സോമന്‍

ടിക് ടോക് അണിന്‍സ്റ്റാള്‍ ചെയ്ത് നടനും മോഡലുമായ മിലിന്ദ് സോമന്‍. “”ഇനി മുതല്‍ ടിക് ടോക് ഉപയോഗിക്കില്ല. ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌ക്കരിക്കൂ”” എന്ന് മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു. എഞ്ചിനീയറും അധ്യാപകനുമായ സോനം വാങ്ചുക്കിന് മറുപടിയായാണ് മിലിന്ദിന്റെ ട്വീറ്റ്.

അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം വീഡിയോയില്‍ പറഞ്ഞിരുന്നു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കുക വഴി നടപ്പിലാകുകയെന്നും സോനം വാങ്ചുക് വിശദീകരിച്ചിരുന്നു.

സൈനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സാധിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മിലിന്ദ് ഇക്കാര്യം അറിയിച്ചത്. സോനം വാങ്ചുകിന്റെ വീഡിയോയുടെ ഷോര്‍ട്ട് ക്ലിപ്പും മിലിന്ദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.