ബിനീഷ് വിഷയത്തിൽ വിശദീകരണം തേടാന്‍ അമ്മയ്ക്ക് എന്ത് അവകാശമെന്ന് സിദ്ദിഖ്, തത്ക്കാലം നടപടിയില്ലെന്ന് അമ്മ യോഗത്തിൽ തീരുമാനം

മയക്കുമരുന്ന് ഇടപാട് കേസിൽ  ഉള്‍പ്പെട്ടതില്‍ ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് താരസംഘടന അമ്മ. എന്നാൽ   ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം തേടുവാന്‍ തീരുമാനിച്ചെന്ന് അമ്മ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇതിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു നടന്‍ സിദ്ദിഖ് രംഗത്ത് വന്നു. വിശദീകരണം തേടാന്‍ അമ്മയ്ക്ക് എന്ത് അവകാശം എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. സിദ്ദിഖിന് നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുകയും ഇതിനേച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി അമ്മ സ്വീകരിച്ചു.