സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ പലതും പറഞ്ഞു, എനിക്ക് കോട്ടം തട്ടേണ്ടതൊക്കെ തട്ടിക്കഴിഞ്ഞു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍കോളജില്‍ അനില്‍ രാധാകൃഷ്ണമേനോന്റെയും ബിനീഷ് ബാസ്റ്റിന്റെയും പേരില്‍ നടന്ന പ്രശ്‌നങ്ങള്‍ വലിയ വിവാദമായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധത്തിന് പാത്രമാകുമ്പോള്‍ രാധാകൃഷ്ണമേനോന് പറയാനുള്ളത് താന്‍ ബിനീഷിനെ അപമാനിച്ചിട്ടെന്നാണ്.

ഞാന്‍ ജാതിയോ മതമോ അങ്ങനെയുള്ള വര്‍ഗീയമായ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. തന്റെ സുഹൃത്തുക്കള്‍ പോലും സത്യാവസ്ഥ അറിയാതെ വിമര്‍ശിച്ചത് തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം

വിഷമം എന്താണെന്നു വച്ചാല്‍ എന്റെ സിനിമാസുഹൃത്തുക്കളില്‍ പലരും ഒരുവശം മാത്രം കേട്ട് മനസ്സിലാക്കി എന്നോട് ഒരു വാക്കു പോലും ചോദിക്കാതെ പല പ്രസ്താവനകളും ഇറക്കി. ഇതുപോലുള്ള സംഭവങ്ങള്‍ ആര്‍ക്കും വരാം. ഒരു വശം മാത്രമല്ല, മറുവശം കൂടി അന്വേഷിക്കാനുള്ള സാവകാശം കാണിക്കണം. ആരും ഒരു ദിവസം അങ്ങനെ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇതു കൂടാതെ, എന്റെ മകനാണെന്നു കാരുതി ഒരു പാവം പയ്യന്റെ നേര്‍ക്കും തെറിവിളിയുണ്ടായി. അയാള്‍ എന്തു പിഴച്ചു? എല്ലാ ജാതിയിലും മതത്തിലും പെട്ടവരുമായി ഞാന്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എന്റെ അസിസ്റ്റന്റ്‌സ് ആയി പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അവരെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.