സൂര്യ നിർമ്മിക്കുന്ന തമിഴ് ചിത്രത്തിന് സംവിധായകനായി ബാല

തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ നിർമ്മിക്കുന്ന തമിഴ് ചിത്രത്തിന് സംവിധായകനായി ബാല. ജിഞ്ചർ മീഡിയായ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈക്കാര്യം പറഞ്ഞത്. താടി നീട്ടി വളർത്തിയിരിക്കുന്നത് പുതിയ ചിത്രത്തിനു വേണ്ടിയായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് നടൻ, സംവിധാനം ചെയ്യുന്ന ചിത്രത്തെപ്പറ്റി വെളിപ്പെടുത്തിയത്.

തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് താടി വളർത്തിയത്. ചിത്രത്തിന്റെ സംവിധായകൻ താൻ തന്നെയാണ്. നടൻ സൂര്യയുടെ നിർമ്മാണ കമ്പനിയായ സ്റ്റൂഡിയോ ​ഗ്രീനാണ് ചിത്രം നിർമ്മിക്കുന്നതെന്നുമാണ് ബാല പറഞ്ഞത്.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നടൻ വ്യക്തമാക്കിട്ടില്ല. ഭാ​ര്യ എലിസബത്ത് എല്ലാക്കാര്യത്തിലും സപ്പോർട്ടും നൽകി കൂടെയുണ്ടന്നും.ഷെഫിക്കുമായുള്ള ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടി ഉണ്ണിമുകുന്ദൻ വിളിച്ചപ്പോൾ കാര്യങ്ങൾ സംസാരിച്ച് എല്ലാ സപ്പോർട്ടും നൽകി എലിസബത്ത് കൂടെ നിന്നു.

ഉണ്ണിമുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ഷെഫിക്ക് ചിത്രത്തിൽ, താൻ ഇത്രയും കാലം ചെയ്യ്തതിൻ നിന്നും വ്യത്യസ്തമായ കഥാപാത്രമാണന്നും ബാല പറഞ്ഞു, ദെെവം തന്ന അനു​ഗ്രഹമാണ് തന്റെ ഭാര്യയെന്നും ബാല കൂട്ടിച്ചേർത്തു.