തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; ആസിഫ് അലി നായകന്‍

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിതകഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകും.
കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ദീലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ എസ്‌ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുറമുഖം ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.