രാഷ്ട്രീയമായാലും, കുടുംബമായാലും ഞങ്ങള്‍ ഡിഐവൈഎഫ്കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. 'എല്ലാം ശരിയാകും': ആസിഫ് അലി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം നയം വ്യക്തമാക്കും എന്ന ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ ആയി ഒരുങ്ങുന്ന “എല്ലാം ശരിയാകും” എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് താരം ഫെയ്‌സ്ബുക്കില്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ജൂണ്‍ 4ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായികയായി എത്തുന്നത്. “”രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. “എല്ലാം ശരിയാകും”” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് തീയതി താരം അറിയിച്ചിരിക്കുന്നത്.

ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥായാണ് “എല്ലാം ശരിയാകും” പറയുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സൂധീര്‍ കരമന, ജോണി ആന്റണി, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ രാഷ്ട്രീയ നയം അറിയിക്കുമെന്നാണ് ആസിഫ് അറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആശംസകളും താരം അറിയിച്ചു.