ചിലപ്പോള്‍ മനുഷ്യരില്‍ നമുക്ക് ദൈവത്തെ കാണാന്‍ സാധിക്കും; പ്രളയകാലത്തെ നന്മക്കാഴ്ച്ചകള്‍ പങ്കുവെച്ച് ആസിഫ് അലി

മഴക്കെടുതിയെയും പ്രളയദുരിതത്തെയും ഒരുമിച്ച് നിന്ന് നേരിടുകയാണ് കേരളജനത. സിനിമാ താരങ്ങളും ദുരിതബാധിര്‍ക്ക് കൈത്താങ്ങായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രളയകാലത്തെ നന്മനിറഞ്ഞ ഒരു കാഴ്ച്ച ഫെയ്‌സ്ബുക്കില്‍ പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി.

ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞപ്പോള്‍ അനാഥയായി പോയ മാനുഷ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള കണ്ണ് നനയിക്കുന്ന പോസ്റ്റിന് ലഭിച്ച മറുപടികളാണ് ആസിഫ് പങ്കുവെച്ചിരിക്കുന്നത്. അവള്‍ മാത്രം ഒറ്റപ്പെട്ടു. അമ്മ നേരത്തെ ഉപേക്ഷിച്ച് പോയതാണ് ഇപ്പോള്‍ അച്ഛന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണുമരിച്ചു. എന്ന പോസ്റ്റിന് കുട്ടികളില്ലാത്ത ദമ്പതികള്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പോസ്റ്റിട്ടിരുന്നു. കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച് രംഗത്ത് വന്നിരിക്കുന്ന ദമ്പതികള്‍ക്ക് സഹായം ചെയ്യാന്‍ തയ്യാറായി മറ്റൊരാളും രംഗത്തെത്തിയിട്ടുണ്ട്.

ചിലപ്പോള്‍ മനുഷ്യരില്‍ നമുക്ക് ദൈവത്തെ കാണാന്‍ സാധിക്കും. 2,3 ദിവസമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. നമ്മള്‍ അതിജീവിക്കും ആസിഫ് അലി പേജില്‍ കുറിച്ചു.