ന്യൂ ജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ബോസ് ഹീറോയാടാ: ഷൈലോക്ക് കണ്ട് അനു സിത്താര, വീഡിയോ

മമ്മൂട്ടിയുടെ പുതിയ ഷൈലോക്കിനെ പ്രശംസിച്ച് നടി അനുസിത്താര. അടിപൊളി, നല്ല പടം മമ്മൂക്ക തകര്‍ത്തു എന്നാണ് താരത്തിന്റെ വാക്കുകള്‍. എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന സിനിമയാണെന്നും അനു സിത്താര പറഞ്ഞു. “”ന്യൂ ജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ബോസ് ഹീറോയാടാ”” എന്ന ഡയലോഗും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്‌. ഗംഭീര പ്രതികരണങ്ങളാണ് ഷൈലോക്ക് നേടുന്നത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. പലിശക്കാരനായ ബോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മീനയാണ് നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.