‘ റിമോട്ട് കൈയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റികൂടേടോ’; പരിഹസിച്ചയാള്‍ക്ക് സീരിയല്‍ താരത്തിന്റെ മറുപടി

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണന്‍. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ നടന്‍ തന്നെ ഫേസ്ബുക്കിലൂടെ പരിഹസിച്ചയാള്‍ക്ക് പണി കൊടുത്തതിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറയുന്നത്.

അനൂപ് അഭിനയിക്കുന്ന സീരിയലിനെ പരിഹസിച്ചു കൊണ്ട് അനീഷ് കൊല്ലം എന്നൊരാള്‍ ഫേസ്ബുക്കിലൂടെ സ്വകാര്യ സന്ദേശമയച്ചു. വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടെയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല പ്രയോഗങ്ങളോടെയുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യമായി പോസ്റ്റ് ചെയ്തു കൊണ്ടാണ് അനൂപ് വിമര്‍ശകന് മറുപടി നല്‍കിയിരിക്കുന്നത്.

പ്രൊഫൈലിലുമൊക്കെ കയറി ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന ആളുകള്‍ക്ക് എന്തു മറുപടിയാണ് നല്‍കേണ്ടതെന്നും പോസ്റ്റിലൂടെ നടന്‍ ചോദിക്കുന്നു. ടിവി റിമോട്ട് കൈയിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെയെന്നും വിമര്‍ശിച്ചു കൊണ്ടാണ് അനൂപിന്റെ പോസ്റ്റ്.

ടിവി സീരിയലുകള്‍ കൂടാതെ അമ്മമരത്തണലില്‍, ഇഷ്ടി (സംസ്‌കൃതം) തുടങ്ങിയ സിനിമകളിലും അനൂപ് അഭിനയിച്ചിട്ടുണ്ട്.

anoop krishnan