കര്‍ശനമായ നടപടി ഉണ്ടാവണം, ഇത്തരം ഭൂലോക മണ്ടത്തരങ്ങള്‍ ഇനി ആവര്‍ത്തിക്കാത്ത വിധം; വിമര്‍ശനവുമായി സംവിധായകന്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് രജിത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടം തടിച്ചു കൂടിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനീഷ് അന്‍വര്‍. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ള നാട്ടില്‍ ആരോഗ്യവകുപ്പിന്റെ ബ്രേക് ദ് ചെയ്ന്‍ കാമ്പയിന് എന്തു പ്രസക്തിയെന്ന് അനീഷ് ചോദിക്കുന്നു.

അനീഷ് അന്‍വറിന്റെ കുറിപ്പ്

270 ബവറേജസ് സര്‍വീസ് സഹകരണ ബാങ്ക് ഇലക്ഷന്‍ രജിത് സാറിനുള്ള സ്വീകരണം മാസ്‌ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അന്തിചര്‍ച്ചകളും , കൈകഴുകകുന്നതിന്റെ പല വിഡിയോകളും മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും പ്രസ് മീറ്റുകളും ഇവിടെ വെറും പ്രഹസനങ്ങളാവുകയാണ്.

കൊറോണ ഇവിടെ person to Person അല്ല Person to community ആവുകയാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള നമ്മുടെ നാട്ടില്‍ Breakthechain campaign നു എന്തു പ്രസക്തി കര്‍ശനമായ നടപടി ഉണ്ടാവണം . ഇത്തരം ഭൂലോക മണ്ടത്തരങ്ങള്‍ ഇനിയാവര്‍ത്തിക്കാത്ത വിധം ഇല്ലെങ്കില്‍ പുതിയ പുതിയ റൂട്ട് മാപ്പുകളും പോസിറ്റീവ്, നെഗറ്റീവ്, കണക്കുകളുമായി നമ്മള്‍ മുമ്പോട്ട് പോവും അതൊരു പക്ഷേ, നമ്മളുദ്ദേശിക്കുന്ന നമ്പറുകളില്‍ ചെന്നു നിന്നെന്ന് വരില്ല.

https://www.facebook.com/iamaneeshanwar/posts/2863621113727206