അനന്യയും വിജയ് ദേവരക്കൊണ്ടയും സംസ്‌കാരത്തെ അപമാനിച്ചു; ലൈഗര്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ബോളിവുഡ് സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയ്ന്‍ സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. ബഹിഷ്‌കരണ ആഹ്വാനമുള്ള സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്ന പുതിയ ചിത്രമാണ് വിജയ് ദേവകൊണ്ടയുടെ ‘ലൈഗര്‍’ .

കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വിജയ് വേദിയില്‍ ടീപോയ് യുടെ മുകളില്‍ കാലുകള്‍ കയറ്റി വച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂടാതെ മതാചാരപ്രകാരമുള്ള പൂജയ്ക്കിടെ വിജയ്യും അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

ആഗസ്റ്റ് 25നാണ് ‘ലൈഗര്‍’ റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.