'അമേരിക്കന്‍ ഫാക്ടറി', ഒബാമയ്ക്കും ഓസ്‌കര്‍ നോമിനേഷന്‍

92-ാമത് ഓസ്കര്‍ അവാര്‍ഡ് നിര്‍ണയ പട്ടികയില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നെറ്റ്ഫ്‌ളിക്‌സിസ് ഡോക്യുമെന്ററി “അമേരിക്കന്‍ ഫാക്ടറി”യും. മികച്ച ഡ്യോക്യുമെന്റി വിഭാഗത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവന്‍ ബോഗ്‌നര്‍, ജൂലിയ റീചെര്‍ട്ട്, ജെഫ് റീചെര്‍ട്ട് എന്നിവര്‍ക്കാണ് നാമനിര്‍ദേശം.

ആഗോളവത്കരണത്തിന്റെ തിരിച്ചടികള്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയ വെല്ലുവിളികളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും നേതൃത്വത്തില്‍ ഉള്ള ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷന്‍സിന്റെ ആദ്യമായി നിര്‍മ്മാണ സംരഭമാണ് അമേരിക്കന്‍ ഫാക്ടറി. 2019 ഓഗസ്റ്റ് 21- ന് ആയിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യ പ്രദര്‍ശനം.

“ദ എഡ്ജ് ഓഫ് ഡെമോക്രസി”, “ഹണിലാന്റ്”, “ഫോര്‍ സാമ”, “ദ കെയ്‌വ്” എന്നീ ചിത്രങ്ങളാണ് മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള മറ്റ് നോമിനേഷനുകള്‍. പതിനൊന്ന് നോമിനേഷനുകളുമായി “ജോക്കര്‍” ആണ് മുന്നില്‍.