അമ്പരപ്പിച്ച് അമലാ പോള്‍; ‘ആടൈ’യുടെ പ്രേക്ഷക പ്രതികരണം

സാമ്പത്തിക പ്രതിസന്ധി മൂലം റിലീസ് മുടങ്ങിയ അമലാ പോളിന്റെ വിവാദചിത്രം ആടൈ ഇന്നലെ വൈകുന്നേരം മുതല്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമലാ പോള്‍ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു.

പ്രതീക്ഷിച്ച ചിത്രമായിരുന്നു ആടൈ. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.