പ്രതീക്ഷയുടെ കിരണം; കോവിഡ്​ ബാധിതർക്കായി ഒരുകോടി രൂപ സംഭാവന നൽകി അക്ഷയ്​കുമാർ ; നന്ദി അറിയിച്ച് ഗൗതം ഗംഭീർ

കോവിഡ്​ ബാധിതർക്ക് സഹായം എത്തിക്കാൻ ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷന്​ ഒരു കോടി രൂപ  സംഭാവന നൽകി ബോളിവുഡ്​ നടൻ അക്ഷയ്​കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം പിയുമായ ഗൗതം ഗംഭീർ തന്നെയാണ്​ ഫൗണ്ടേഷനിലക്ക് അക്ഷയ് സഹായം നൽകിയ വിവരം അറിയിച്ചത്.

‘അന്ധകാരത്തിൽ വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്​. അശരണർക്ക്​ ഭക്ഷണവും മരുന്നും ഓക്​സിജനും എത്തിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന്​ ഒരു കോടി രൂപ നൽകിയ അക്ഷയ്​ കുമാറിന്​ ഒരുപാട്​ നന്ദി. ദൈവം അനുഗ്രഹിക്ക​ട്ടെ’ -ഗംഭീർ ട്വീറ്റ്​ ചെയ്​തു.

നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന്​ പ്രത്യാശയോടെയാണ് ഗംഭീറിന്‍റെ ട്വീറ്റിന്​ അക്ഷയ്​ മറുപടി എഴുതിയത്.