തന്നെ ‘തല’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തവര്‍ക്ക് താക്കീതുമായി നടന്‍ അജിത്ത്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് ചിലര്‍ ‘തല’ എന്ന് ആര്‍ത്തുവിളിച്ചത്. ഇതോടെ അങ്ങനെ വിളിക്കരുതെന്ന് അജിത്ത് ആവശ്യപ്പെടുകയായിരുന്നു.
ക്ഷേത്ര പരിസരമായതിനാല്‍ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകര്‍ സെല്‍ഫികള്‍ക്കായി നടനെ സമീപിച്ചെങ്കിലും അജിത്ത് ആദ്യം വിസമ്മതിച്ചു. എന്നാല്‍ കാഴ്ചപരിമിതിയും കേള്‍വി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം താരം ഫോട്ടോ എടുത്തു.
When a fan said he has hearing & speech disability, #Ajithkumar himself took the phone from him and captured a selfie..❣️ pic.twitter.com/DBCNO6I8xg
— Laxmi Kanth (@iammoviebuff007) October 28, 2025
തന്നെ തല എന്ന് വിളിക്കരുതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അജിത്ത് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ”ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാര്‍ഥ ആരാധകരോടും. ഇനി മുതല്‍ എന്നെ അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ വെറും എ.കെ. എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേര്‍ക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു” എന്നായിരുന്നു തന്റെ പിആര്‍ഒ മുഖേനെ അജിത്ത് അറിയിച്ചത്.
Read more
അതേസമയം, കഴിഞ്ഞയാഴ്ച അജിത്ത് ഭാര്യ ശാലിനി, മകന്‍ ആദ്വിക് എന്നിവര്‍ക്കൊപ്പം പാലക്കാട് പെരുവെമ്പിലെ ഊട്ടുകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അജിത്തിന്റെ മാതാപിതാക്കളും വര്‍ഷത്തില്‍ ഒന്നിലധികം തവണ ഊട്ടുകുളങ്ങരയില്‍ എത്താറുണ്ട്.







