സെക്കന്‍ഡ് ഷോ ഇല്ല, ആന്റണി വര്‍ഗീസിന്റെ 'അജഗജാന്തരം' റിലീസ് മാറ്റി

കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ മമ്മൂട്ടിയുടെ “ദ പ്രീസ്റ്റി”ന് പിന്നാലെ ആന്റണി വര്‍ഗീസ് നായകനാകുന്ന “അജഗജാന്തരം” സിനിമയുടെ റിലീസും നീട്ടിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുതിയ ഇളവുകളില്‍ സെക്കന്‍ഡ് ഷോ ആകാമെന്ന് ഉണ്ടെങ്കിലും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഈ ഇളവ് പ്രാവര്‍ത്തികമാക്കിയിട്ടില്ല.

തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമാ വ്യവസായം വന്‍ നഷ്ടത്തിലാണെന്നും മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണം എന്നും സെക്കന്‍ഡ് ഷോ അനുവദിക്കണം എന്നുമാണ് കത്തില്‍ ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്.

അജഗജാന്തരത്തിന് പുറമേ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന കള, ടോള്‍ ഫ്രീ, ആര്‍ക്കറിയാം എന്നീ ചിത്രങ്ങളുടെയും റിലീസ് മാറ്റിവെച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നിലേറെ തവണയാണ് അജഗജാന്തരത്തിന്റെ റിലീസ് മാറ്റി വെയ്ക്കുന്നത്. ഫെബ്രുവരി 26നും റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ഏറെ പ്രധാന്യം നല്‍കിയാണ് എത്തുന്നത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

May be an image of text that says "EMMANUE JOSEPH AJITH THALAPILLY SILVER BAY STUDI PRESENTS സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ അജഗജാന്തരം റീലീസ് മാറ്റിവയ്ക്കുന്നു.. പുറം രാജ്യങ്ങളിലെ തിയെറ്റുറുകൾ തുറക്കാത്ത സാഹചര്യവും കേരളത്തിൽ പ്രദർശനങ്ങൾ വീതം നടത്തുവാൻ ഇപ്പോഴും അനുമതി ലഭിക്കാത്ത സാഹചര്യവും ആയതിനാൽ അജഗജാന്തരം റീലീസ് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. TINU PAPPACHANS അജഗജാന്തരം VARGHESE ANTONY PAPPAHAN PRODUCEDBY EMMANUEL JOSEPH, AJITH THALAPILLY ANUT EXCME LINGAL KULD RATHEESHMICHAE AMALOS 023MUSIX"