ഇന്ത്യയിലെ 'ആകര്‍ഷകത്വമുള്ള' വനിതകളിലൊരാളായി ഐശ്വര്യ ലക്ഷ്മിയും; ഒന്നാം സ്ഥാനം ആലിയ ഭട്ടിന്

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും “ആകര്‍ഷകത്വമുള്ള” വനിതകളില്‍ മലയാളി നടി ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്. 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്.

പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി.

മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനം നേടി. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടി. സെക്‌സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.