"എന്നെ കണ്ടാൽ സിനിമ തരാൻ കൊള്ളില്ലാത്ത ആളാണെന്ന് തോന്നുന്നുണ്ടോ...! ചോദിക്കേണ്ട രീതിയിലല്ല പലരും ചോദിക്കാറ്... അതാണ് എനിക്ക് ഇഷ്ടമില്ലത്തതും''; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

വളരെ കുറച്ചു കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമേ വിവിധ ഭാക്ഷകളിൽ കഴിവ് തെളിയിച്ച ഐശ്വര്യ തന്റെ ജീവിത്തിൽ ഇഷ്ടമില്ലാത്ത ചോദ്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്. ജിഞ്ചർ മിഡീയായ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും ഇഷ്ടമില്ലാത്ത ചോദ്യം എതാണെന്ന അവതാരകന്റെ ചോദ്യത്തിന്, അടുത്ത ‘സിനിമയൊന്നുമില്ലെ’ എന്ന ആളുകളുടെ ചോദ്യമാണ് തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം മെന്നാണ് ഐശ്വര്യ മറുപടി നൽകിയത്. ചോദ്യത്തിൽ തെറ്റില്ലെന്നും ചോദിക്കുന്ന രീതിയിലാണ് പലപ്പോഴും കുഴപ്പമെന്നും നടി കൂട്ടിച്ചേർത്തു.

കോവിഡിന് ശേഷമാണ് ഈ പ്രശ്നം കൂടിയത്. സൂപ്പർ മാർക്കറ്റിൽ ഒക്കെ നിൽക്കുമ്പോൾ തന്നോട് ആളുകൾ വന്ന് അടുത്ത സിനിമയൊന്നുമില്ലെ എന്ന് ചോദിക്കുമ്പോൾ ‘ഇല്ല’ എന്നാണ് പലപ്പോഴും മറുപടി നൽകാറുള്ളതെന്നും താരം പറഞ്ഞു.

തന്നെ കണ്ടാൽ അടുത്ത സിനിമ തരാൻ കൊള്ളില്ലത്ത ആളാണെന്ന് തോന്നുന്നുണ്ടോ എന്ന് വരെയും പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും, ആളുകളുടെ  ചോദിക്കുന്ന രീതിയാണ് തനിക്കിഷ്ടമില്ലാത്തതെന്നും  ഐശ്വര്യ പറഞ്ഞു.