'ബി.ജെ.പിയാണോ..?' അഹാനയോട് വീണ്ടും ആരാധകന്‍; മറുപടി ചര്‍ച്ചയാകുന്നു

രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചതോടെ അഹാനയുടെ രാഷ്ട്രീയം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് താരം.

“”നിങ്ങള്‍ ബിജെപിയാണോ”” എന്നാണ് അഹാനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ എത്തിയ കമന്റ്. ഇതിനാണ് താരം മറുപടി നല്‍കിയത്. “”ഞാന്‍ മനുഷ്യനാണ്. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ?”” എന്ന് താരം ചോദിക്കുന്നു. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് താരം പ്രതികരിച്ചത്.

“”എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്”” എന്നാണ് അഹാന കുറിച്ചത്.

ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അഹാന. അടി, നാന്‍സി റാണി, പിടികിട്ടാപ്പുള്ളി എന്നിവയാണ് താരത്തിന്റെതായി പുതുതായി ഒരുങ്ങുന്ന സിനിമകള്‍.