വീണ്ടും സാമന്തയുടെ ഐറ്റം നമ്പര്‍? വിജയ് ദേവരകൊണ്ട ചിത്രത്തില്‍ ചുവടു വെയ്ക്കാന്‍ താരം!

സാമന്തയുടെ കരിയറിലെ ആദ്യം ഐറ്റം നമ്പര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ‘പുഷ്പ’യില്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു സാമന്ത ചുവടു വച്ച ‘ഊ അണ്ടവാ’ എന്ന ഗാനം. വിവാഹ മോചനത്തിന് പിന്നാലെ താരം ഐറ്റം സോംഗില്‍ പ്രത്യക്ഷപ്പെട്ടത് പലവിധ ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിരുന്നു.

അഞ്ചു കോടിയാണ് ഈ ഒരു ഗാനത്തിനായി സാമന്ത വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനം തരംഗമായതിന് വീണ്ടും മറ്റൊരു ഐറ്റം നമ്പറില്‍ സാമന്ത എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗര്‍ എന്ന ചിത്രത്തിലും സാമന്തയുടെ ഐറ്റം നമ്പര്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

എന്നാല്‍ ചിത്രത്തില്‍ സാമന്ത ഡാന്‍സ് ചെയ്യും എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗറില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് നായികയായി എത്തുന്നത്.

സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. യുഎസിലും മറ്റുമായി ചിത്രീകരണം നടത്തുന്ന ബോക്സിംഗ് താരത്തിന്റെ കഥയാണ് പറയുക. അതേസമയം, ശാകുന്തളം, കാതുവക്കുല രണ്ടു കാതല്‍ എന്നീ സിനിമകളാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ഒപ്പം യശോദ എന്ന സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

‘അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ബൈസെക്ഷ്വല്‍ കഥാപാത്രമായും സാമന്ത എത്തും. കഴിഞ്ഞ ഒക്ടോബര്‍ 2ന് ആയിരുന്നു താനും നാഗചൈതന്യയും വേര്‍പിരിയുന്നതായി സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.