റോഷ്‌നയെ മിന്നു ചാര്‍ത്തി കിച്ചു ടെല്ലസ്; ചിത്രങ്ങളും വീഡിയോയും

റോഷ്‌ന ആന്‍ റോയിയും കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് പ്രൊട്ടോക്കാള്‍ പാലിച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.

സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞത്. ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ താരമാണ് റോഷ്‌ന.

ചിത്രത്തിലെ സ്‌നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയില്‍ റോഷ്‌നയും കിച്ചുവും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.