സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് നടൻ സൂര്യ

തമിഴ് താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ. താരങ്ങളുടെ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. തമിഴ്‌നാട്ടിലെ മുൻനിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമാണെന്നും സൂര്യ പറഞ്ഞു.

തന്റെ പൊങ്കൽ ചിത്രമായ താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. മലയാളി താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് തീയേറ്ററുകളിൽ എത്തുന്ന തന്റെ ചിത്രം എല്ലാവരും കാണണമെന്നും സൂര്യ പറഞ്ഞു. ര

രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. എന്നാൽ താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ പറഞ്ഞു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നിൽ. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ താരങ്ങൾ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാൾ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാൾ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണ്. സൂര്യ വ്യക്തമാക്കി.