ഫോക്സ്‌വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ-സീരിയല്‍ താരം കിരണ്‍ അരവിന്ദാക്ഷന്‍. യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്റി നിഷേധിച്ചു എന്നാണ് നടന്‍ ആരോപിക്കുന്നത്.
ഫോക്സ്‌വാഗന്‍ പോളോ ഡീസല്‍ കാര്‍ 10 ലക്ഷത്തോളം ലോണ്‍ എടുത്താണ് കിരണ്‍ വാങ്ങിയത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡില്‍ കിടക്കുകയാണ് കാര്‍. 2021 ആഗസ്റ്റിലാണ് ഈ വാഹനം ബ്രേക്ക് ഡൗണായി ഇവിടെ കിടക്കാന്‍ തുടങ്ങിയത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റി ഉണ്ടെന്നാണ് കിരണ്‍ പറയുന്നത്.
എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്‌നം എന്നാണ് ഫോക്സ്‌വാഗന്‍ അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.
കണ്‍സ്യൂമര്‍ ഫോറത്തില്‍ കിരണ്‍ പരാതി നല്‍കിയെങ്കിലും കേസില്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കാറില്‍ അടിച്ച ഇന്ധനത്തില്‍ ജലത്തിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥനെയും കെമിക്കല്‍ ലാബിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read more
വാഹനത്തില്‍ നിന്നും ശേഖരിച്ച ഇന്ധനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ റിപ്പോര്‍ട്ടില്‍ ജലം ഇല്ല എന്നാണ് പറയുന്നത്. ഫോക്‌സ്‌വാഗണ്‍ അനുമതി നല്‍കാതെ തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകില്ല എന്നാണ് ഡീലര്‍ പറയുന്നത്.