കോടിയേരിയെ കാണാന്‍ ആശുപത്രിയില്‍ എത്തി ബാബു ആന്റണി

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്റണി. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് ബാബു ആന്റണി കണ്ടത്.

ബാബു ആന്റണി തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ എസ്.ആര്‍ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഭാര്യ വിനോദിനിക്കൊപ്പം ചികിത്സയ്ക്കായ് അമേരിക്കയിലേക്ക് പോയത്.

കഴിഞ്ഞ രണ്ട് മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിദഗ്ധ പരിശോധയ്ക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടാനാണ് ആലോചന.