സിനിമയേക്കാള്‍ ചിരി പടര്‍ത്തി 'ആട് 2' മേക്കിംഗ് വീഡിയോ

തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ഷാജി പാപ്പനും കൂട്ടരും തകര്‍ത്തഭിനയിച്ച ആട് 2 സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ഒന്നാം ഭാഗം2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്.

 

ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുണ്ടായിരുന്നു. ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.