അത് വ്യാജവാര്‍ത്ത; ആരാധകരെ നിരാശരാക്കി 96 സംവിധായകന്‍

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ’96’ന് രണ്ടാം ഭാഗം ഇല്ലെന്ന് സംവിധായകന്‍ സി പ്രേം കുമാര്‍. രണ്ടാം ഭാഗം എത്തുന്നുവെന്ന് വാര്‍ത്തകള്‍ പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സി പ്രേം കുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമായ ഡി റ്റി നെക്സ്റ്റിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് പിആര്‍ഒ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്നും സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. കേരളത്തിലും തെന്നിന്ത്യയിലും ഒരു പോലെ തരംഗം സൃഷ്ടിച്ച പ്രണയം പറഞ്ഞ സിനിമയായിരുന്നു 96.

Read more

രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകി ദേവിയായി തൃഷയും. ഇരുവരുടെയും അഭിനയത്തിനൊപ്പം ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിനെ മറ്റൊരു തലത്തില്‍ എത്തിച്ചിരുന്നു.