'ഇത് കിറുക്കന്റേയും കൂട്ടുകാരുടേയും കഥ'; സാറ്റര്‍ഡേ നൈറ്റുമായി നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും; ഫസ്റ്റ് ലുക്ക് പോസ്റ്റർ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തിരയുന്ന സ്റ്റാൻലിയെ കണ്ടെത്തി. നിവിൻ പോളിയും, റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ‘സാറ്റർഡേ നൈറ്റ്‌സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് സ്റ്റാൻലി ആരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. നവീൻ ഭാസ്‌കറാണ് ‘സാറ്റർഡേ നൈറ്റ്‌സിന്റെ’ തിരക്കഥ ഒരുക്കുന്നത്.

നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. ഇവർക്കൊപ്പം ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുബായ്, ബാംഗളുരു, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമിക്കുന്നത്.

അസ്ലം കെ. പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, ആർട്ട് ഡയറക്ടർ ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്,

കളറിസ്റ്റ് ആശിർവാദ് ഹദ്കർ, ഡി. ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം. ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ.