മമ്മൂട്ടി- മോഹൻലാൽ മൾട്ടിസ്റ്റാർ ചിത്രം ‘പാട്രിയറ്റ്’ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വെബ്സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രദർശിപ്പിച്ച സംഭവത്തിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്.
നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കേസ്. മേയ് രണ്ടിനും അഞ്ചിനുമിടയിൽ വിവിധ സാമൂഹികമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചെന്നാണ് കേസ്.
നിർമാണക്കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മെയ് 1 നാണ് തിയേറ്ററുകളിലെത്തിയത്.







