മാസ്റ്റര്‍ സെല്‍ഫിക്ക് പിന്നാലെ തരംഗമായി ദളപതിയുടെ ട്വീറ്റ്; 2021ലെ ഏറ്റവും ഹിറ്റ് ട്വീറ്റ് ഇത്!

കഴിഞ്ഞ വര്‍ഷം വിജയ്‌യുടെ ‘മാസ്റ്റര്‍’ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് ആയിരുന്നു വിജയ്‌യുടെ മാസ്റ്റര്‍ സെല്‍ഫി. ഈ വര്‍ഷവും ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് വിജയ്‌യുടെതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍.

‘ബീസ്റ്റ്’ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി വിജയ് ചെയ്ത ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും. വിജയ്‌യുടെ ട്വീറ്റ് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

ജൂണ്‍ മാസത്തിലായിരുന്നു വിജയ്‌യുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷത്തെ മാസ്റ്റര്‍ സെല്‍ഫിക്ക് രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് അന്ന് ഉണ്ടായിരുന്നത്. മാസ്റ്റര്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നായിരുന്നു ഫെബ്രുവരിയില്‍ വിജയ് സെല്‍ഫി പോസ്റ്റ് ചെയ്തത്.

ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള സെല്‍ഫിയായിരുന്നു അത്. 30 ദശലക്ഷത്തില്‍ അധികം ഫോളോവേഴ്സാണ് വിജയ്ക്കുള്ളത്. നെല്‍സണ്‍ ദിലിപ് കുമാര്‍ ഒരുക്കുന്ന ബീസ്റ്റിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക.