ആ രണ്ട് സാധനങ്ങളോട് രാജുവിന് ഭയങ്കര ക്രേസാണ്, 20 ലക്ഷം വിലയുള്ള വാച്ചൊക്കെ കൈയിലുണ്ട്: മല്ലിക സുകുമാരന്‍

മലയാള സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ അമ്മയാണ് മല്ലിക സുകുമാരന്‍. മരുമക്കളും സിനിമ ലോകത്തിന്റെ ഭാഗം. എന്നിരുന്നാലും തങ്ങളുടെ ഒത്തുകൂടലുകളില്‍ സിനിമ വലിയ ചര്‍ച്ചാ വിഷയമാകാറില്ലെന്നാണ് മല്ലിക പറയുന്നത്. എല്ലാവരും ഒന്നിച്ചു കൂടിയാല്‍ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നതെന്ന് മല്ലിക പറഞ്ഞു.

‘വീട്ടില്‍ ഞങ്ങളാരും സിനിമയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്താറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസെന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചകളൊന്നും അതിന്റെ പേരില്‍ നടത്താറില്ല. എല്ലാവരും ഒന്നിച്ചു കൂടിയാല്‍ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നത്.’

‘വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്. എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും. ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്റെ വില കേട്ട് ഞാന്‍ ഞെട്ടി.’

‘അവന്‍ ചോദിക്കും അമ്മേ ഞാനൊരു വണ്ടിയെടുക്കട്ടേ എന്ന്. എന്റെ പൊന്നുമോനേ നിന്റെ കാശ്, നീ ടാക്‌സ് അടക്കുന്നു, നിനക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഞാന്‍ പറയും.’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞു.