എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു;  പ്രഖ്യാപനവുമായി വിനീത് ശ്രീനിവാസന്‍, കൺഫ്യൂഷനിലായി ആരാധകർ

എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’ കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കില്‍ കുറിച്ച ഈ വാക്കുകൾ ആരാധകരെ കുറച്ചൊന്നുമല്ല കൺഫ്യൂഷനിലാക്കിയത്. ആരാണ് മായിന്‍കുട്ടി എന്ന് തപ്പി അവസാനം  ആളെ മനസിലായി.

ഹെലന്‍ സിനിമയില്‍ നായകനായി എത്തിയ നോബിള്‍ ബാബു തോമസ് ആണ് വിനീതിന്റെ മായിന്‍ക്കുട്ടി. ഹെലന്‍ സിനിമയിലെ  അസറിനെ എല്ലാവരും അറിയും
ചിത്രത്തിന്റെ കഥ എഴുതിയതും നോബിള്‍ ബാബു തോമസ് ആയിരുന്നു.

ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്.

ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍.  വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍