'ധ്യാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് അക്കാര്യം ഞാൻ അറിയുന്നത്’: വിനീത് ശ്രീനിവാസന്‍

അഭിനയം, തിരക്കഥാ രചന, സംവിധാനം, ആലാപനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. പക്ഷെ തന്റെ ജീവിതത്തിൽ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈക്കാര്യങ്ങളെപ്പറ്റി മനസ്സു തുറന്നത്. ധ്യാന്‍ പറ്റിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, ധ്യാൻ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താൻ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കൽ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല. ഒരിക്കൽ അവന്റെ ലാപ്പ്ടോപ്പിലാണ് താൻ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു.

ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിടെ പകുതി വെച്ച് ഷോട്ട് ഫിലിമ ചെയ്തിട്ട് ബാക്കി കാശിന് അവൻ ​ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവൻ ഇന്റർവ്യൂവിൽ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും വിനീത് കൂട്ടിച്ചേർത്തു