മനോഹരനെ കാണുമ്പോള്‍ ഇതുപോലെ ഒരാളാണ് നിങ്ങളും എന്ന് തോന്നും: വിനീത്

വിനീത് ശ്രീനിവാസന്‍-അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് “മനോഹരം”. മനോഹരന്‍ കുറച്ച് കോംപ്ലക്‌സ് ഉള്ള ആളാണെന്ന് കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍. “”മനോഹരന്‍ കുറച്ച് കോപ്ലക്‌സ് ഒക്കെയുള്ള, ഞാന്‍ പഴഞ്ചനായി പോയി എന്ന തോന്നലുള്ള ഒരാളാണ്. ഇയാള്‍ ലൈഫില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളുമാണ് മനോഹരം.””

“”ചെറുപ്പം തൊട്ടേ മനോഹരന്റെ കൂടെയുള്ള ആളാണ് ദീപക് അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന സമയത്ത് കാണുന്ന ആളായാണ് അപര്‍ണയുടെ കഥാപാത്രം. ബേസില്‍ ഉറ്റ സുഹൃത്താണ്. അച്ഛന്റെ സുഹൃത്തും മനോഹരനെ ഗൈഡ് ചെയ്യുന്ന ആളായുമാണ് ഇന്ദ്രന്‍സ് ഏട്ടന്‍ എത്തുന്നത്. അമ്മാവനായി ഹരീഷേട്ടന്‍, മകന്‍ നന്നാവണം എന്ന് ആഗ്രഹിക്കുന്ന പാവം അമ്മ.””

“”കുടുംബ പ്രേക്ഷകര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മനോഹരന്‍ എന്ന കഥാപാത്രത്തെ കാണുമ്പോള്‍ ഇതുപോലെ ഒരാളാണ് ഞാന്‍ എന്ന ഫീലിംഗ് ഉണ്ടാകും. അല്ലെങ്കില്‍ ഇതുപോലെയാണ് എന്റെ സുഹൃത്ത് എന്ന് തോന്നാം”” എന്നാണ് മനോഹരത്തിനെ കുറിച്ച് വിനീത് പറയുന്നത്.