96 ല്‍ ലിപ്പ് ലോക്ക് സീന്‍ ഉണ്ടായിരുന്നു, പക്ഷേ ഒടുവില്‍ റാം ജാനുവിനെ തൊടുകയേ വേണ്ട എന്നായി; കാരണം തുറന്നുപറഞ്ഞ് സേതുപതി

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഹരമായ ചിത്രമായിരുന്നു സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും നിറഞ്ഞാടിയ സിനിമ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലൈമാക്സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയ് സേതുപതി. ബിഹൈന്‍ഡ്വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതി 96 നെ പറ്റി സംസാരിച്ചത്.

’96 സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു കഥയില്ല. സ്‌കൂള്‍ കാലഘട്ടില്‍ സ്നേഹിച്ചിരുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നു. ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വേണ്ടെന്ന് വെച്ചു. കാരണം സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഗെറ്റ് ടുഗെദറിന് പോകുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന് തോന്നാന്‍ സാധ്യതയുണ്ട്.

Read more

അങ്ങനെ ആലോചിച്ച്, ചര്‍ച്ച ചെയ്ത് റാം ജാനുവിനെ സിനിമയില്‍ തൊടുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാതു വാക്കുല രണ്ടു കാതലാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയ് സേതുപതിയുടെ ചിത്രം. സാമന്തയും നയന്‍താരയും നായികമാരായെത്തുന്ന ചിത്രം ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.