സാന്ദ്രയുടെ സൈക്കോ കമന്റില്‍ അഭിപ്രായം പറയാനില്ല, ഫ്രണ്ട്‌സ് തമ്മില്‍ പാട്‌നര്‍ഷിപ്പ് ഇല്ലാത്തതാണ് നല്ലത്: വിജയ് ബാബു

മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി ഇപ്പോള്‍ വിജയിയുടെ ഉടമസ്ഥതയിലാണ്. സാന്ദ്ര തോമസുമായി പിണക്കത്തലാവുകയും രണ്ടു പേരും വേര്‍പിരിയുകയുമൊക്കെ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഈ പ്രശ്‌നത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വിജയ് ബാബു ഇപ്പോള്‍. സാന്ദ്രയെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്, എന്നാല്‍ അവരുടെ കമന്റിനോട് അഭിപ്രായം പറയാനില്ല എന്നാണ് വിജയ് ബാബു പറയുന്നത്. സാന്ദ്ര തോമസിനെ ഇടയ്ക്ക് കാണുമ്പോള്‍ സംസാരിക്കാറുണ്ട്.

എന്നാല്‍ സാന്ദ്രയുടെ സൈക്കോ കമന്റില്‍ അഭിപ്രായം പറയാനില്ല. സ്‌ട്രോംഗായി നിന്ന് മുന്നോട്ട് പോകുക എന്നതിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നത്. ഫ്രണ്ട്‌സ് തമ്മില്‍ പാട്‌നര്‍ഷിപ്പ് ഇല്ലാത്തതാണ് നല്ലത്. കാരണം പൈസ ഇന്‍വോള്‍വ്ഡ് ആണല്ലോ.

ഈഗോയും ഉണ്ടാകാന്‍ പാടില്ല എന്നാണ് വിജയ് ബാബു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘മുദ്ദുഗൗ’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് സിനിമ നിര്‍മ്മിച്ചിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച പരാജയ ചിത്രങ്ങളിലൊന്നാണ് മുദ്ദുഗൗ.