മലയാള സിനിമയിലെ ഒരു ഗ്യാങ്ങിൻറെയും ഭാഗമല്ല ഞാന്‍, അന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?: ടൊവീനോ തോമസ്

മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമായല്ല താന്‍ നിലനില്‍ക്കുന്നതെന്ന് ടൊവിനോ തോമസ്. പ്രത്യേക തരം സിനിമകള്‍ ചെയ്യുന്ന ആളോ പ്രത്യേക തരം ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല താനെന്നും ടൊവിനോ പറയുന്നത്. തന്റെ കരിയര്‍ നോക്കിയാല്‍ അത് മനസിലാകും. അതേസമയം, മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് താന്‍ കാണുന്നതെന്നും ടൊവിനോ വ്യക്തമാക്കി.

മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല ഞാന്‍. ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ലാത്തവരുടെ കൂടെ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മുഴുവനായും നോക്കിയാല്‍ അതൊരു ഗ്യാങ്ങാണെന്ന് ഞാന്‍ പറയും.

ഗ്യാങ്ങിനെക്കാളുപരി ഒരു ടീമാണ്. ഒരു പ്രത്യേക ടൈപ് സിനിമകള്‍ മാത്രം ചെയ്യുന്ന ആളാണോ ഞാന്‍? ചില ആളുകളുടെ മാത്രം സിനിമ ചെയ്യുന്ന ആളാണോ ഈ ചോദ്യം എന്തുകൊണ്ട് വന്നുവെന്ന് മനസിലാവുന്നില്ല,’ എന്നാണ് ടൊവിനോ പറയുന്നത്.

വാര്‍ത്തയുടെ മറുവശം വരുമ്പോള്‍ നിങ്ങളൊക്കെ മറുകണ്ടം ചാടുമെന്നാണ് ടൊവിനോ പറയുന്നത്. ഇതോടെ അഭിപ്രായം പറഞ്ഞ നമ്മള്‍ പ്രതിസ്ഥാനത്ത് വരികയും ചെയ്യുമെന്നും താരം പറയുന്നു. അതിനാല്‍ ഈ പോസ്റ്റ് ട്രൂത്ത് ഇറയില്‍ എന്തുകാര്യമാണെങ്കിലും രണ്ട് ദിവസമെടുത്ത് വിശകലനം ചെയ്തിട്ട് വേണം അഭിപ്രായം പറയാനെന്നാണ് ടൊവിനോ പറയുന്നത്.

പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു. അപ്പോള്‍ നിങ്ങളുടെ ആവേശം എവിടെ പോകുന്നു” എന്നും ടൊവിനോ തുറന്നടിക്കുന്നുണ്ട്. തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് നീലവെളിച്ചം. ഏപ്രില്‍ 20നാണ് നീലവെളിച്ചം റിലീസ് ചെയ്തത്. വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനും താരങ്ങളും പ്രസ്മീറ്റില്‍ പങ്കെടുത്തിരുന്നു.