ഒരാളുടെ സംസാര രീതിയെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല, ഷൈന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്; ടൊവിനോ തോമസ്

ഒരാളുടെ സംസാര രീതിയെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്ന് ടൊവിനോ തോമസ്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിടെയാണ് ടൊവിനോ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരാൾ പറയുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാര രീതി ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന് നേരെ വരുന്ന മോശം കമന്റുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷൈന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ താൻ കണ്ടത് ആണെന്നും, എനിക്ക് അദ്ദേഹം പറഞ്ഞതിൽ തെറ്റുകൾ ഒന്നും തോന്നുന്നില്ല എന്നുമാണ് ടൊവിനോ  പറയുന്നത്. ആശയപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

നിങ്ങൾക്ക് അയാൾ പറയുന്നതിൽ എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ അത് തുറന്ന് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. ഷൈന്റെ മുഴവൻ അഭിമുഖങ്ങളും താൻ കണ്ടിട്ടുണ്ട് എനിക്ക് അതിൽ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തോന്നിയിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.

തന്നെ കുറിച്ചും അഭിമുഖങ്ങളിലെ പ്രവർത്തികളെ കുറിച്ചും മോശം പറയുന്നവരെ താൻ ശ്രദ്ധിക്കാറില്ലെന്നും, അതൊക്കെ ശ്രദ്ധിച്ചാൽ ജോലി ചെയ്യാൻ സാധിക്കില്ല എന്നുമാണ് ഷൈൻ പ്രതികരിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന തല്ലുമാലയാണ് റീലിസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം