‘ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ’; ടൊവിനോ തോമസ്

കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ രാപ്പകലില്ലാതെ അദ്ധ്വാനിക്കുമ്പോഴും  ഡോക്ടര്‍മാര്‍ക്ക് അഭിമുഖീകരിക്കേണ്ടി പ്രശ്നങ്ങൾ ധാരാളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഓക്സിജന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്.

ഇപ്പോഴിതാ  ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തിനായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ ടൊവീനോ കുറിച്ചു.