താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പോകുന്നെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് നടി ശോഭന. ആദ്യം മലയാളം നന്നായി പഠിക്കട്ടേയെന്നും ഇപ്പോള്‍ താന്‍ നടി മാത്രമാണെന്നും ശോഭന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പറഞ്ഞു.
ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടി പറഞ്ഞു. പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോള്‍ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു.
ശോഭനയ്ക്ക് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി. ശോഭന എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു.
Read more
രാജ്യത്ത് പുരോഗതി വേണം. മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ശോഭന നല്‍കുന്ന സപ്പോര്‍ട്ടിനു സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.