ലാലേട്ടന്റെ കൂടെ രാജയോഗത്തില്‍ സിംഗപ്പൂരില്‍ പോയവനെ തിരിച്ചു വന്നപ്പോള്‍ പൊലീസ് പിടിച്ചു: ടിനി ടോം പറയുന്നു

മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പം സിംഗപ്പൂരില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയ തന്റെ സുഹൃത്തിനെ പൊലീസ് പിടിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് ടിനി ടോം. അടുത്ത സുഹൃത്തായ ഷൈജു അടിമാലിയെയാണ് സിംഗപ്പൂരില്‍ നിന്നും വരുന്ന വഴിക്ക് പൊലീസ് പിടിച്ചത് എന്നാണ് ടിനി ടോം പറയുന്നത്.

തങ്ങളുടെ ട്രൂപ്പില്‍ നിന്നും ആദ്യമായി വിദേശത്ത് പോകുന്ന കലാകാരനാണ് ഷൈജു അടിമാലി. അന്ന് താന്‍ മനസിലാക്കി ലുക്കിലൊന്നുമല്ല കാര്യം വര്‍ക്കിലാണെന്ന്. ലാലേട്ടന്റെയും പ്രിയദര്‍ശന്റെയും കൂടെയാണ് അവന്‍ പോകുന്നത്. ആണിന്റേയും പെണ്ണിന്റേയും ശബ്ദത്തില്‍ പാട്ട് പാടുക എന്നതാണ് അവന്റെ കഴിവ്. ഡാന്‍സും മിമിക്രിയും ഒക്കെ ചെയ്യും.

ഇതെല്ലാം പരിഗണിച്ചാണ് അവന് അവസരം കിട്ടുന്നത്. സിംഗപ്പൂര്‍ പോകുന്നത് രാജയോഗത്തിലാണ്. എന്നാല്‍ ആലുവ നിന്ന് അടിമാലി എത്തിയാല്‍ രാജയോഗം തീര്‍ന്നു. അടിമാലിയിലേക്ക് രാത്രി ബസിലാണ് പോവുക. അതുവഴി ആന ഇറങ്ങും. സിംഗപ്പൂരില്‍ നിന്നും വരുമ്പോള്‍ അവനമൊരു സമ്മാനം കൊടുത്തിരുന്നു. കോതമംഗലം സ്റ്റാന്‍ഡില്‍ വച്ച് അവനെ പൊലീസ് വിളിച്ചു.

പൊലീസിനെ കണ്ടപ്പോള്‍ അവന്‍ പതറി. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ സിംഗപ്പൂരില്‍ നിന്നാണെന്ന് പറഞ്ഞു. ആരുടെ കൂടെയാണ് പോയതെന്ന് ചോദിച്ചപ്പോള്‍ അവന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. അതോടെ പോലീസുകാര്‍ ഇവനെ പൊക്കാമെന്നായി. കൈയ്യില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കൃത്യമായിട്ട് അറിയില്ലെന്നും അവന്‍ പറഞ്ഞു.

ഉടനെ പോലീസ് അവനെ വണ്ടിയില്‍ കയറ്റി. വണ്ടിയില്‍ ഇരിക്കുന്ന കഞ്ചാവ് ടീം ഒന്ന് ഒതുങ്ങിയിരുന്ന ശേഷം നിനക്ക് വല്ല സിനിമയ്ക്കും പോയതാണെന്ന് പറഞ്ഞാല്‍ പോരെ നീ എന്ത് സാധനമാണ് അടിച്ചതെന്ന് ചോദിച്ചു. അവന്‍ തന്നെ വിളിച്ച് കാര്യം പറഞ്ഞു. ‘നിന്റെ കൈയ്യില്‍ പാസ്പോര്‍ട്ടില്ലേ അത് മതിയല്ലോ, അത് കാണിച്ചിട്ട് നീ ആര്‍ട്ടിസ്റ്റ് ആണ്’ എന്ന് പറയാന്‍ പറഞ്ഞു.

അവന്‍ പൊലീസിനോട് താന്‍ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞു. ടലജ്ജാവതിയേ’ പാട്ട് ജാസി ഗിഫ്റ്റ് പാടുന്നത് പോലെ പൊലീസിനെ പാടി കേള്‍പ്പിച്ചു. ഗംഭീര കലാകാരനാണെന്ന് പറഞ്ഞ് പൊലീസ് അവനെ ജീപ്പില്‍ കയറ്റി ബസ് സ്റ്റാന്റില്‍ എത്തിച്ച് ബസില്‍ കയറ്റി വിട്ടു എന്നാണ് ടിനി ടോം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.