തല്ലുകൂടി ഹിറ്റടിച്ച് ...എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടൊവി ബ്രോ; ടൊവീനോയോട് ആന്റണി വര്‍ഗീസ്

തല്ലുമാലയില്‍ പെപ്പെ കൂടി ഉണ്ടെങ്കില്‍ അടി ഒന്നു കൂടി ഇരട്ടി ആകുമായിരുന്നെന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തല്ലുമാലയിലെ ടൊവീനോയുടെ പ്രകടത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ആന്റണി വര്‍ഗീസ്.

”തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസില്‍ ആദ്യമുണ്ടാക്കുന്ന തല്ലില്‍, ഇടിക്കാന്‍ നിന്നവന്റെ കൂടെ നിന്നവനെയാണ് പെപ്പെ ആദ്യം തല്ലിയത്. ഈ രംഗമാണ് ആന്റണി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

അതേസമയം രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ‘ലെ പെപ്പേട്ടന്‍.. ന്നാലും ആ കല്യാണ ഇടിയില്‍ എങ്കിലും എന്നേ ഗസ്റ്റ് ആയിട്ട് വിളിക്കാമായിരുന്നു ടൊവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടി’, ‘പെപ്പെ കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചേനെ !’, എന്നിങ്ങനെയാണ് കമന്റുകള്‍.