സിനിമ കൊണ്ട് ജീവിക്കുന്ന ഞാനുൾപ്പെടെയുളളവരുടെ നിലനിൽപ്പിന് കോട്ടം തട്ടരുത്, ഇതൊരു യുദ്ധമാവരുതേ; അഭ്യർത്ഥനയുമായി സുരേഷ് ഗോപി

സുരേഷ് ​ഗോപിയുടെ 250-ാമത്തെ  ചിത്രവുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ പൊട്ടിമുളച്ചതും ചിത്രത്തിനെതിരേ സ്റ്റേ വന്നതും വാർത്തയായിരുന്നു .

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന ചിത്രവുമായി ബന്ധമുണ്ടെന്നതിന്റെ പേരിലായിരുന്നു വിവാദങ്ങൾ. ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. മാത്യു തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്.

ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം ഒരുക്കുന്നത്. അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍. പുലി മുരുകന്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.