അന്ന് ആ ഷര്‍ട്ടിന്റെ പേരില്‍ അച്ഛനോട് വഴക്കിട്ടിരുന്നു, ഇന്ന് അതാണ് എനിക്ക് ആശ്രയം..: സുപ്രിയ മേനോന്‍

അച്ഛന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. അച്ഛന്‍ സ്ഥിരമായി ധരിക്കുന്ന ഒരു ഷര്‍ട്ട് ഉണ്ടായിരുന്നു. അതിട്ടാല്‍ താന്‍ വഴക്ക് പറയും. എന്നാല്‍ ഇന്ന് തനിക്ക് അതാണ് ആശ്രയം എന്നാണ് സുപ്രിയ പറയുന്നത്. 2021 നവംബര്‍ 14ന് ആയിരുന്നു സുപ്രിയയുടെ അച്ഛന്‍ വിജയ് കുമാര്‍ മേനോന്‍ മരിച്ചത്.

അച്ഛന്‍ തങ്ങളെ വിട്ടു പോയിട്ട് ഒരു വര്‍ഷമായി. ആലിയെ സ്‌ക്കൂളില്‍ കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. അവസാനമായി അവളോടാണ് അച്ഛന്‍ സംസാരിച്ചത്. തനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു അച്ഛന്റെ മരണം. കാന്‍സറാണ് അച്ഛനെ ബാധിച്ചിരിക്കുന്നതെന്ന് വളരെ വൈകിയാണ് അറിഞ്ഞത്.

തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി താന്‍ ചെയ്തു, പക്ഷെ അച്ഛനെ രക്ഷിക്കാനായില്ല. ആലിയോട് അച്ഛന്റെ മരണവാര്‍ത്ത പറഞ്ഞ് പൃഥ്വിയാണ് കേട്ടയുടന്‍ മകള്‍ പൊട്ടിക്കരഞ്ഞു. അച്ഛനൊപ്പമുള്ള തന്റെ ഭാവി കാലങ്ങള്‍ നഷ്ടമായതോര്‍ത്ത് എന്നും വേദനിക്കാറുണ്ട്. അച്ഛന്‍ സ്ഥിരമായി ധരിക്കുന്ന ഒരു ഷര്‍ട്ടുണ്ടായിരുന്നു, പഴകിയിട്ടും അതിടുന്നതില്‍ വഴക്കും പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് അത് അരികില്‍ വച്ചാണ് താന്‍ കിടന്നുറങ്ങാറുള്ളത് എന്നാണ് സുപ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്. അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഇതുവരെ പുറത്തു കടക്കാന്‍ കഴിയാത്തതിനാല്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം സുപ്രിയ തേടുന്നുണ്ട്. പതിമൂന്ന് വര്‍ഷത്തോളം കാന്‍സറിനോട് പോരാടിയാണ് സുപ്രിയയുടെ പിതാവ് വിട പറഞ്ഞത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍