ഇന്ധനവില വർദ്ധനയെ ട്രോളി സണ്ണി വെയ്ൻ; പ്രതികരണവുമായി ആരാധകരും

സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് രൂപ കടന്ന പശ്ചാത്തലത്തിൽ  ട്രോളുമായി നടൻ സണ്ണി വെയ്ൻ.  സെഞ്ച്വറി നേടിയതിന്റെ സന്തോഷത്തിൽ നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറിപ്പുകൾ ഒന്നും തന്നെയില്ലാതെയുള്ള താരത്തിന്റെ പോസ്റ്റിന് നിരവധിപ്പേർ  കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

ഇത്തരം വിഷയങ്ങളിൽ ഉള്ള താരത്തിന്റെ പ്രതികരണത്തിൽ അഭിനന്ദനം അറിയിച്ചും പെട്രോൾ നയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചുമാണ് മിക്ക കമന്റുകളും.

നേരത്തെ ലക്ഷദ്വീപ് വിഷയത്തിലും സണ്ണി വെയ്ൻ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ‘എന്റെ സഹോദരങ്ങൾക്കൊപ്പം’ എന്നാണ് സണ്ണി വെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.