ആവശ്യം കഴിഞ്ഞ് നമ്മള്‍ ചവറ്റുകൊട്ടയില്‍ എറിയുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്: സൂരജ്

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇത്തവണയും രാജ്യം കോവിഡ് ഭീഷണിയില്‍ തന്നെയാണ്. ഇപ്പോഴിതാ ഇതിനിടയില്‍ ഇന്ത്യന്‍ പതാകയെ പോലെ തന്നെ ഇന്ത്യന്‍ പതാക വഹിക്കുന്ന മാസ്‌ക്കുകളും വിപണിയില്‍ എത്തിയിട്ടുണ്ട്. ഇതിനെതിരെ സീരിയല്‍ താരം നടന്‍ സൂരജ് പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറിയത്.

നിങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടോ?എങ്കില്‍ ഇതൊന്നു കേള്‍ക്കുക, എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്.

‘വരാനിരിക്കുന്ന ഓഗസ്റ്റ് 15ന് ദയവായി ഇന്ത്യന്‍ പതാക വഹിക്കുന്ന ഇത്തരത്തിലുള്ള മാസ്‌ക്കുകള്‍ വാങ്ങരുത് ചില കമ്പനികള്‍ അവരുടെ മാസ്‌ക്കുകള്‍ അവരുടെ നല്ല ലാഭത്തിനു വേണ്ടി വില്‍ക്കുന്നു.. ആ മാസ്‌കുകള്‍ നമ്മുടെ ആവശ്യം കഴിഞ്ഞ് നമ്മള്‍ ചവറ്റുകൊട്ടയില്‍ എറിയുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.. ദയവായി ഇത് പിന്തുടരുത്’, എന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്.