ചില രണ്ടാംകിട താരങ്ങള്‍ വാങ്ങുന്നത് വന്‍തുക; പകരം പുതിയ ആളുകളെ കൊണ്ടുവരും' : ജി സുരേഷ് കുമാര്‍

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പകരം വേറെ ആളെ കൊണ്ടുവരുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് കുമാറിന്റെ വാക്കുകള്‍

ഒരു പടം ഓടുന്നത് ഒരു ഹിറോ അല്ലെങ്കില്‍ ഹീറോയിന്‍, സംവിധായകന്‍ എന്നിവരുടെ വാല്യു വെച്ചാണ് അതിന് താഴെ ആരാണുള്ളതെന്ന് ഇവിടുത്തെ ജനങ്ങള്‍ നോക്കാറില്ല. അതില്‍ ചില രണ്ടാം കിട താരങ്ങള്‍ 20 ഉം 30 ഉം ലക്ഷം രൂപയൊക്കെ വീതം വാങ്ങുന്നുണ്ട്. അതിന് പകരം ഞങ്ങള്‍ പുതിയ ആള്‍ക്കാരെ കൊണ്ടുവരും. വേറെ ആള്‍ക്കാരെ കൊണ്ടുവരും.

അതു മതി അതിന്റെ ആവശ്യമേയുള്ളു. ഇവര് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല ഇവരുടെ തല പോസ്റ്ററില്‍ ഒട്ടിച്ചാല്‍ എത്ര പേര് വന്നു കാണും. ഒരു ഹീറോയുടെ പടം പോസ്റ്ററിലൊട്ടിച്ചാല്‍ ആളു കയറും. ഞാനും അഭിനയിക്കുന്നയാളാണ് പക്ഷേ എന്റെ തല പോസ്റ്ററില്‍ കണ്ടാല്‍ ആരേലും കയറുമോ. ഞാന്‍ ഇന്നലെ കുറച്ചു പേരെ വിളിച്ചു പറഞ്ഞു നിങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലം വളരെക്കൂടുതലാണെന്ന്.

നാളെ മുതല്‍ ഞങ്ങള്‍ ഇനി കളക്ഷന്‍ വെളിയില്‍ വിടാന്‍ പോവുകയാണ്. നാട്ടുകാരും അറിയട്ടെ ഇത്രയും പ്രതിഫലം വാങ്ങുന്ന ഹീറോകളുടെ കളക്ഷന്‍ എന്തുമാത്രമാണെന്ന് 2, 3 ലക്ഷം രൂപയാണ് ഓര പടവും കളക്ട് ചെയ്യുന്നത് നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ