അതുകൊണ്ട് ബോളിവുഡിന്റെ ചരമക്കുറിപ്പ് എഴുതാനാണ് എല്ലാവര്‍ക്കും താത്പര്യം: ഹുമ ഹുറേഷി

ബോളിവുഡ് മേഖലയോട് മോശമായ മനോഭാവമാണ് എല്ലാവര്‍ക്കുമുള്ളതെന്ന് ഹുമ ഖുറേഷി. ബോളിവുഡ് ചലച്ചിത്രങ്ങളെ വളരെ നെഗറ്റീവായ രീതിയിലാണ് കാണുന്നതെന്നും രൂക്ഷമായി വിമര്‍ശിക്കുകായാണെന്നും ഹുമ പ്രതികരിച്ചു. കുറച്ച് സിനിമകള്‍ക്ക് ബോളിവുഡില്‍ വിജയിക്കാന്‍ സാധിച്ചില്ല, ആതുകൊണ്ട് തന്നെ ബോളിവുഡിന്റെ ചരമക്കുറിപ്പ് എഴുതാനാണ് എല്ലാവര്‍ക്കും താല്പര്യം എന്നും താരം പറഞ്ഞു.

‘ഹിന്ദി സിനിമ ബോയ്‌കോട്ട് ഹാഷ് ടാഗിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ‘ഗംഗുഭായ് കത്തിയാവാഡി’, ‘ഭൂല്‍ ഭുലയ്യ 2′ എന്നീ ചിത്രങ്ങളല്ലാതെ മറ്റ് ബോളിവുഡ് സിനിമകള്‍ക്ക് ഈ അടുത്ത കാലത്ത് ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് സഹജമായ കാര്യമാണ്, സംഭവിക്കാവുന്നതാണ്.’ ഹുമ ഖുറേഷി അഭിപ്രായപ്പെട്ടു.

‘അടുത്ത കാലത്തായി റിലീസ് ചെയ്ത ഒരുപാട് സിനിമകള്‍ കൊവിഡിന് മുമ്പുതന്നെ നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ അവയില്‍ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. എന്താണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. അതുകൊണ്ട് അല്‍പ്പം ദയ കാണിക്കൂ. നല്ല സിനിമകള്‍ക്കായി കാത്തിരിക്കൂ.’ താരം പറഞ്ഞു.