മുംബൈയിലെ കാറ്റിനും പേമാരിക്കും ഒപ്പം ഒരു മാലാഖ കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവച്ച് സിജു വിത്സന്‍

അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ സിജു വിത്സന്‍. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം മകള്‍ ജനിച്ച സന്തോഷം സിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മുംബൈയില്‍ വെച്ചാണ് ഭാര്യ ശ്രുതി വിജയന്‍ മകള്‍ക്ക് ജന്മം നല്‍കിയത്.

“”ഞങ്ങളുടെ സ്വീറ്റ് ഡാര്‍ലിംഗ് ബേബി ഗേള്‍ മെയ് 17ന് രാത്രി എത്തിയ സന്തോഷം അറിയിക്കുന്നു. ഞങ്ങള്‍ക്ക് ഇന്നലെ മെയ് 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വെച്ചു ഒരു പെണ്‍കുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി”” എന്നാണ് സിജു കുറിച്ചിരിക്കുന്നത്. 2017ല്‍ ആയിരുന്നു ശ്രുതിയും സിജുവും വിവാഹിതരായത്.

അതേസമയം, വിനയന്‍ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ആണ് സിജു വിത്സന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു വിത്സന്‍ അവരിപ്പിക്കുന്നത്.

വരയന്‍, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, വാര്‍ത്തകള്‍ ഇതുവരെ, മാരിചന്‍ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച വാസന്തി സിനിമയുടെ നിര്‍മ്മാതാവ് സിജു വിത്സന്‍ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.